5 വർഷക്കാലം ബസ് കഴുകി, ലഭിക്കുന്ന പ്രതിഫലം 10 രൂപ, ആ പണം സ്വരുക്കൂട്ടി; ഒടുവിൽ കൃപേഷ് അണിഞ്ഞു വക്കീൽ കുപ്പായം

5 വർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രി സമയം കൃപേഷ് കാടകം എന്ന യുവാവ് ബസ് കഴുകി, 2010 മുതൽ 2015 വരെ. ഒരു വണ്ടി കഴുകിയാൽ ലഭിക്കുക 10 രൂപ. ആ പണം സ്വരുക്കൂട്ടിവച്ചു പഠിച്ച കൃപേഷ് ഇന്ന് കോടതിയിൽ അഭിഭാഷകനാണ്, അഭിമാനമാണ്.

പകൽ സമയം കൃപേഷ് ബന്ധുവിന്റെ ഹോട്ടലിൽ ജോലിക്കു കയറുമായിരുന്നു. ഇതിനിടെ സിപിസിആർഐയിൽ 6 മാസം ഫീൽഡ് വർക്കർ ആയി. അപ്പോഴും കെഎസ്ആർടിസി ബസ് കഴുകൽ ഒഴിവാക്കിയിരുന്നില്ല കൃപേഷ്.

എൽഎൽബി പഠിക്കാനുള്ള പണം ആയപ്പോൾ 2015-ൽ സുള്ള്യ കെവിജി ലോ കോളജിൽ അഡ്മിഷൻ നേടി. അതോടെ കെഎസ്ആർടിസി ബസ് കഴുകുന്ന പണി വിട്ടു. പഠനത്തിനിടെ ഒരു മഴക്കാലം കൂടി താങ്ങാൻ ശേഷി ഇല്ലാത്ത വീട് പ്രശ്നമായി. പഠിക്കാൻ കരുതി വച്ച പണം വീടിനു ചെലവിട്ടു. അതോടെ പഠനം തുടരാൻ ബാങ്കിൽ നിന്നു വായ്പയെടുത്തു. ഇതിനിടയിൽ വിവാഹവും വന്നു.

പഠിക്കാൻ എടുത്ത പണം ഇതിനു ചെലവായി. തുടർന്നു പിഎസ്‌സി കോച്ചിങ് സെന്ററിൽ പരിശീലകനായി. 2020-ൽ കോഴ്സ് കഴിഞ്ഞു. കൊവിഡ് കാരണം പരീക്ഷ, പരീക്ഷാഫലം എന്നിവ വൈകി. ഒടുവിൽ ലക്ഷ്യം സാധിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News