‘അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്’; മന്ത്രി സജി ചെറിയാൻ

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ അനുശോചനം രേഖപ്പെടുത്തി. സിനിമാ ഗാനങ്ങളിൽ വാങ്മയ ചിത്രങ്ങൾ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സൃഷ്ടിക്കാൻ പ്രത്യേക കഴിവ് ബിച്ചിതിരുമലയ്ക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അരനൂറ്റാണ്ട് നീണ്ട എഴുത്തുജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങൾ മലയാള സിനിമയ്ക്കായി സമ്മാനിച്ച അതുല്യകലാകാരനാണ് ബിച്ചു തിരുമല. സിനിമാ ഗാനങ്ങളിൽ വാങ്മയ ചിത്രങ്ങൾ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സൃഷ്ടിക്കാൻ പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News