ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം

ത്രിപുരയിൽ വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം. പോളിംഗ് പൂർത്തിയായതിന് പിന്നാലെ അക്രമ പരമ്പരയാണ് ബിജെപി ത്രിപുരയിൽ അഴിച്ച് വിട്ടത്.

ബിജെപിയുടെ അക്രമ പരമ്പരയ്ക്ക് എതിരെ സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തിൽ വസ്തുതാപരമായ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസ്. പല ബൂത്തുകളും ബിജെപി കയ്യേറി അക്രമം നടത്തുകയാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച തൃണമൂൽ കോൺഗ്രസ് അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ബിജെപി നടത്തുന്ന അക്രമ പരമ്പരകൾക്ക് അവസാനം ഉണ്ടാകുന്ന വരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News