മൊഫിയയുടെ ആത്മഹത്യ; പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ആലുവയിൽ നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചതായും പ്രതികൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി രാജീവ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അവർക്കൊപ്പമാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ തന്നെ നേരിട്ട് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നും പുതിയ അന്വേഷണ സംഘത്തിൽ പ്രതീക്ഷയുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News