ഇന്ന് ഭരണഘടനാ ദിനം; ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളൊക്കെ ബിജെപി ഭരണത്തിൽ അന്യമായി

ഇന്ന് രാജ്യം ഭരണഘടനാ ദിനം ആചരിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യയിൽ ഇന്നും മോദി ഭരണത്തിലെ ഇന്ത്യ ഏറെ മാറിയിരിക്കുന്നു. മതനിരപേക്ഷതയ്ക്ക് പകരം മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന പുതിയ ഇന്ത്യയുടെ രാഷ്ട്രീയം.

ഭക്ഷണത്തിലും, ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയും സ്വകാര്യതയിൽ പോലും പെഗാസസ് ഉപയോഗിച്ചു കടന്നു കയറുന്ന ഫാസിസ്റ്റ് ഹിന്ദു രാഷ്ട്ര നിർമാണത്തിനു വേണ്ടിയുള്ള ശ്രമമാണ് കഴിഞ്ഞ 6 വർഷമായി ബിജെപി ഭരണത്തിൽ നടക്കുന്നത്. എന്നാൽ ഒരു വർഷം പൂർത്തിയായ കർഷക സമരത്തിന്റെ വിജയം ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാടാനുള്ള പ്രതീക്ഷയും ഈ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നുണ്ട്.

രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുമ്പോൾ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളൊക്കെ ബിജെപി ഭരണത്തിൽ അന്യമായെന്നതാണ് യാഥാർത്ഥ്യം.ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായി വിഭാവനം ചെയ്യുന്നുണ്ട്.എന്നാൽ മോദി ഭരണത്തിൽ ഈ മതനിരപേക്ഷയുടെ കടക്കലാണ് കത്തിവെച്ചത്.

വർഗീയതയ്ക്ക് ഊന്നൽ നൽകുകയും ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയും ചെയ്യുന്നതാണ് ബിജെപി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ.ഇതിന്റെ ഭാഗമായി തന്നെയാണ് ഭക്ഷണത്തിൽ പോലും മതവെറിയുടെ രാഷ്ട്രീയം കലർത്തി ജനങ്ങളെ വിഭജിക്കുന്നത്.ഇതിന് പുറമെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്നു.

എന്നാൽ യദാർഥത്തിൽ ഇക്കഴിഞ്ഞ വർഷങ്ങളിലും ഇപ്പോഴും ഇത് മാറ്റിയെഴുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടമാകുന്നതിനാണ് നമ്മൾ സാക്ഷികളാകുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ത്രിപുരയിൽ വർഗീയ കലാപമെന്ന് വിളിച്ചു പറഞ്ഞവർക്കെതിരെ യുഎപിഎ ചുമത്തിയത്.

പെഗാസസിലൂടെ സ്വകാര്യതയിലേക്ക് കടന്നു കയറിയത്.ഭരണഘടന തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുമ്പോഴും ഈ ദിനം തന്നെ ഒരു വർഷം പൂർത്തിയായ കർഷക സമരത്തിന് മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഇനിയും പ്രതീക്ഷകൾ നൽകുന്നു.വർഗ സമരത്തെയും ജനാധിപത്യ മൂല്യങ്ങളെയും അത്ര എളുപ്പം ഫാസിസ്റ്റ് ശക്തികൾക്ക് അടിച്ചമർത്താൻ കഴിയില്ലെന്ന പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News