മധുരമുള്ള ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും സമ്മാനിച്ച്‌ അദ്ദേഹം മടങ്ങി പോയിരിക്കുന്നു: ജോൺ ബ്രിട്ടാസ് എം പി

കവിയും എഴുത്തുകാരനുമായ ബിച്ചു തിരുമലയ്ക്ക് അനുശോചനം അറിയിച്ച് ജോൺബ്രിട്ടാസ് എംപി. മധുരമുള്ള ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങി പോയതെന്ന് ജോൺബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിച്ചു.

ജോൺബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

ശ്രുതിയിൽ നിന്നുയരും
നാദശലഭങ്ങളേ
സ്വരമാം ചിറകിൽ
അലസം നിങ്ങളെൻ
മനസിൻറെ ഉപവനത്തിൽ
പറന്നു വാ….
ഒരുകാലത്ത് മലയാളികളുടെ ചുണ്ടുകളിൽ ഓടിയെത്തിയിരുന്ന വരികളാണിത്.ബിച്ചു തിരുമലയുടെ ഇതുപോലെയുള്ള എത്രയെത്ര വരികൾ നമ്മൾ പാടി നടന്നിട്ടുണ്ട്.ഇന്നും പാടുന്നുണ്ട് ….മധുരമുള്ള ആയിരക്കണക്കിന് ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ച്‌ അദ്ദേഹം മടങ്ങി പോയിരിക്കുന്നു.

താരാട്ടിന്റേയും പ്രണയത്തിന്റെയും ലാളന ഏറ്റുവാങ്ങിയ വരികൾക്കൊപ്പം ആരും പ്രയോഗിക്കാത്ത വാക്കുകളും ഭാഷയും കൊണ്ട് രസകരമായ ഗാനങ്ങളും ബിച്ചു തിരുമല എഴുതിയിട്ടുണ്ട്. നീല ജലാശയത്തിലും ഏഴു സ്വരങ്ങളും കണ്ണാം തുമ്പിയുമൊക്കെ എഴുതിയ അതേ മനസ്സിൽ നിന്ന് തന്നെയാണ് കാക്ക പൂച്ച കൊക്കര കോഴി,പടകാളി ചണ്ഡി ചങ്കരി പോലെയുള്ള ഗാനങ്ങളും പിറന്നത്.ആസ്വാദനത്തിന്റെ രണ്ടു തലങ്ങളെ ഏറ്റവും അടുത്തറിഞ്ഞ എഴുത്തുകാരന് വിട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News