റോഡുകൾ കു‍ഴിക്കുന്നവര്‍ തന്നെ അടക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ജലസേചന വകുപ്പ് പൊളിയ്ക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാതെ കിടക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് അടിയന്തിരമായി നന്നാക്കണം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.

നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നിർമാണത്തിന് തടസ്സമാവുന്നത്. ഇതിനു പുറമെ കുടിവെള്ള പൈപ്പിനായി ജലസേചന വകുപ്പ് പൊളിയ്ക്കുന്ന റോഡുകൾ നവീകരിയ്ക്കാതെ കിടക്കുകയാണ്. റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്തവും വാട്ടർ അതോറിറ്റിക്കുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കോടതി പരാമർശിച്ച എറണാകുളത്തെ റോഡുകളിൽ ഒരെണ്ണം മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്.

റോഡ് നവീകരണത്തിന് അള്ളുവെയ്ക്കുന്നവരെ ജനം ഒറ്റപ്പെടുത്തും. മഴക്കാലത്ത് നവീകരണ പ്രവൃത്തികൾ നടത്തുന്നതിനുള്ള സാങ്കേതിക വിദ്യകളിലും പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് പൊതുമരാമത്ത് വകുപ്പിന്റെ അദാലത്തിൽ പങ്കടുക്കാനെത്തിയതായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News