75 കോടി നേട്ടത്തിന്റെ നിറവില്‍ ‘കുറുപ്പ്’; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍

കൊവിഡിന് ശേഷം തീയറ്ററില്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ്‌
കുറുപ്പ് . ഇപ്പോളിതാ ലോകത്താകമാനം 75 കോടി കളക്ഷന്‍ നേടി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ വിജയത്തിന്റെ കൊടുമുടിയിലേക്ക് കുതിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാനാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ കുറിച്ചു.

ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു ‘കുറുപ്പ്’ റിലീസ്. കേരളത്തില്‍ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News