ബിച്ചു തിരുമലയെ അനുസ്മരിച്ച് സാംസ്‌കാരിക കേരളം

പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.
മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അനുശോചിച്ചു. ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകി എസ് ജാനകി പാടിയ “രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല” എന്ന ഗാനം തനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമാഗാനമാണെന്ന് സ്പീക്കർ അനുസ്മരിച്ചു.

പാട്ടെഴുത്തിലെ ഒരു പ്രതിഭയെ കൂടി മലയാളത്തിന്  നഷ്ടമായിരിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. അനശ്വരമായ ഗാനങ്ങൾ ബാക്കിവച്ചു കൊണ്ടാണ് ബിച്ചു തിരുമല യാത്രയാവുന്നത്. വ്യത്യസ്തമായ ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ ഗാനരചയിതാവാണ് ബിച്ചു തിരുമലയെന്നും മന്ത്രി കുറിച്ചു.

മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിടപറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. സിനിമാ ഗാനങ്ങളിൽ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നൽകിയെന്ന് മന്ത്രി അനുസ്മരിച്ചു.

മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേതെന്നും അദ്ദേഹം ഓർമിച്ചു.

മലയാള സിനിമക്ക് അതിന്റെ വികാസഘട്ടത്തിൽ ഏറ്റവും മികച്ച സംഭാവന നൽകിയ പ്രതിഭാശാലിയാണ് ബിച്ചു തിരുമലയെന്ന് മുൻ മന്ത്രി എകെ ബാലൻ പറഞ്ഞു. നാല് ദശാബ്ദത്തിലധികം നീണ്ട, അദ്ദേഹത്തിന്റെ കാവ്യ സപര്യയിൽ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ നിരവധി ഗാനങ്ങൾ പിറന്നിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News