മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 40,000 പേര്‍ക്ക് ശബരിമലയില്‍ എത്താം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ വിജയമായതോടെ ശബരിമലയിലേക്ക് തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. വെര്‍ച്വല്‍ ക്യൂ വഴി പ്രതിദിനം 40,000 പേര്‍ക്ക് ശബരിമലയില്‍ എത്താനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കി.

ഇതുകൂടാതെ 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് വഴിയും വരാം. ഇതുവരെ പരമാവധി 30,000 പേര്‍ക്കായിരുന്നു പ്രവേശനം. നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെ പത്തിടത്ത് സ്പോട്ട് ബുക്കിങ് നടത്താം. നിലവില്‍ 15,000ത്തോളം പേരാണ് പ്രതിദിനം എത്തുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിനുപുറമേ പരമ്പരാഗതപാതയും കാനനപാതയും തുറന്നുകൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പരമ്പരാഗത പാതയിലെ കാട് വെട്ടിത്തെളിച്ചു. പാതയിലെ ആരോഗ്യസ്ഥാപനങ്ങള്‍ സജ്ജമാക്കല്‍ 80 ശതമാനം പൂര്‍ത്തിയായി. സന്നിധാനത്ത് തങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

ഈ വിഷയങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. സന്നിധാനത്തും പമ്പയിലും മന്ത്രി നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. തീര്‍ഥാടകരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ശബരിമല ഹബ് തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News