മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നതോടെ തമിഴ്‌നാട്‌ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട്‌ ഷട്ടറുകള്‍ 30 സെ.മീറ്റര്‍ വീതം ഉയര്‍ത്തി 798 ഘനയടി വെള്ളമാണ്‌ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കി വിടുന്നത്‌.

നിലവില്‍ 141.65 അടിയാണ്‌ ജലനിരപ്പ്‌. ഈ മാസം 30 വരെ നിലനില്‍ക്കുന്ന റൂള്‍ കര്‍വ്‌ പ്രകാരം തമിഴ്‌നാടിന്‌ 142 അടിവരെ ജലനിരപ്പ്‌ ഉയര്‍ത്താനാകും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും വര്‍ധവുണ്ട്‌.

2403 അടിയാണ്‌ പരമാവധി സംഭരണശേഷി എന്നിരിക്കെ 2400.58 അടിയാണ്‌ നിലവിലെ ജലനിരപ്പ്‌. നീരൊഴുക്ക്‌ വര്‍ധിച്ചതാണ്‌ അണക്കെട്ടുകളിലെ ജലനിരപ്പ്‌ ഉയരാന്‍ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News