അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

എറണാകുളം അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പലക്കാട് സ്വദേശി പ്രശാന്തിന്‍റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പലക്കാട് സ്വദേശി പ്രശാന്തായിരുന്നു കാറില്‍ ഉണ്ടായിരുന്നുത്. ക‍ഴിഞ്ഞ ദിവസം എറണാകുളത്തെത്തിയ പ്രശാന്ത് പാലക്കാട്ടേക്ക് മടങ്ങവെയാണ് കാറിന് തീപിടിച്ചത്.

കാറിന്റെ മുൻവശത്തു നിന്ന് പുക ഉയരുന്നതു കണ്ട് പ്രശാന്ത് തന്നെയാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തുടർന്ന് അങ്കമാലി ഫയർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തതില്‍ കാറിന്‍റെ മുൻഭാഗം കത്തിനശിച്ചു. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. കൃത്യ സമയത്ത് വിവരം ഫയര്‍ഫോ‍ഴ്സിനെ അറിയിച്ചതോടെയാണ് വന്‍ ദുരന്തം ഒ‍ഴിവായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News