സിക വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ആശുപത്രി വിട്ടു

കോഴിക്കോട് സിക വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡി എം ഒ പറഞ്ഞു.

ഈ മാസം 17ന് ബെംഗളുരുവിൽ നിന്നാണ് യുവതി കോഴിക്കോടെത്തിയത്. വയറു വേദനയും പനിയുമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.

ഉടൻ ആരോഗ്യപ്രവർത്തകർ രോഗിയുടെ ചേവായൂരിലുള്ള വീടും പരിസരവും ശുചീകരിക്കുകയും മറ്റും ചെയ്തിരുന്നു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.അതേസമയം, വൈറസ് ബാധിതയായിരുന്ന യുവതിയിപ്പോൾ രോഗമുക്തയാണ്. വീട്ടിലെ കുടുംബാംഗങ്ങൾക്കോ ഒപ്പമുള്ളവർക്കോ വൈറസ് ബാധയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗലക്ഷണമുണ്ടായത് ബംഗളൂരുവിൽ വച്ചാണ്, അതിനാൽ രോഗത്തിൻ്റെ ഉറവിടവും ബംഗളൂരു തന്നെയാവാനാണ് സാധ്യതയെന്നും ഡി എം ഒ ഡോ. ഉമ്മർ ഫാറുഖ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel