കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി ചായ ഒന്നു ട്രൈ ചെയ്തു നോക്കൂ

കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ചതാണ് ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ.

ഇഞ്ചി ചായയുടെ ഗുണങ്ങള്‍

തൊണ്ടവേദന നീക്കും
അലസത അകറ്റും
വയറിലെ കൊഴുപ്പ് ഇല്ലാതാക്കും
ഗ്യാസ് മൂലമുള്ള വയറുവേദന കുറയ്ക്കും
ദഹനത്തെ മെച്ചപ്പെടുത്തും
നീര്‍ക്കെട്ട് കുറയ്ക്കും
പ്രതിരോധശേഷി മെച്ചപ്പെടുത്തും

ഇഞ്ചി ചായ എങ്ങനെ തയ്യാറാക്കാം

ചേരുവകള്‍

ഇഞ്ചി ചെറുതായി മുറിച്ചത്- ഒരെണ്ണം
വെള്ളം- 1 ഗ്ലാസ്
നാരങ്ങ നീര്
തേന്‍
തയ്യാറാക്കുന്ന വിധം

ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. 5-7 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കുക. തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോള്‍ തേന്‍ ചേര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here