ഞാൻ നായകനായ ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു’ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ രചയിതാവും ഗായകനുമായിരുന്നു ബിച്ചു തിരുമല; ഓര്‍മകള്‍ പങ്കുവച്ച് കമൽ ഹാസൻ

കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ അനുശോചിച്ചു.

താന്‍ നായകനായി 1975-ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ രചയിതാവും ഗായകനുമായിരുന്നു ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ സിനിമയിലെ ധൂമം ധൂമാനനന്ദ ലഹരി എന്ന ഗാനം കെ പി ബ്രഹ്മാനന്ദന്‍, അമ്പിളി, എന്നിവര്‍ക്കൊപ്പം ബിച്ചു തിരുമലയും താനും ചേര്‍ന്ന് പാടിയതും കമല്‍ അനുസ്മരിച്ചു. അമേരിക്കന്‍ യാത്രക്ക് ശേഷം മടങ്ങിയെത്തിയ കമല്‍ ഹാസന്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News