രാകേഷ് അസ്താന ഐ.പി.എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; സുപ്രീം കോടതി നോട്ടീസയച്ചു

രാകേഷ് അസ്താന ഐ.പി.എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനും, രാകേഷ് അസ്താനയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

രാകേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജികളിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News