കിണറ്റില്‍ വീണ് മണിക്കൂറുകള്‍ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്സ് സംഘം

കിണറ്റില്‍  വീണ് മണിക്കൂറുകള്‍ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്സ് സംഘം. തിരുവനന്തപുരത്ത് പുല്ലമ്പാറ കരിച്ചയിലാണ് സംഭവം. സ്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഒരു സ്ത്രീയുടെ മൃതദേഹം കിണറില്‍ പൊങ്ങിക്കിടക്കുന്നൂവെന്നാണ് വെഞ്ഞാഞുംമൂട് ഫയര്‍ഫോഴ്സ് യൂണിറ്റില്‍ ലഭിച്ച സന്ദേശം. സ്ഥത്തെത്തിയപ്പോള്‍ നാട്ടുകാരും മരിച്ചുകിടക്കുന്നത് 63 വയസുള്ള സലോമജയാണെന്നും സംഘത്തെ അറിയിച്ചു.

വീട്ടിലെ 60 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റില്‍ വൃദ്ധ പൊങ്ങി കിടക്കുന്നത് കണ്ട് മൃതദേഹം കരക്കെടുക്കാനായിരുന്നു ഫയര്‍ഫോഴ്സ സംഘത്തിന്റെ അടുത്ത ഉദ്യമം. റസ്‌ക്യൂ ഓഫീസര്‍ അഹമ്മദ് ഷാഫി അബ്ബാസി ഉടന്‍ തന്നെ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി, സ്ത്രീയുടെ അടുത്ത് എത്തിയപ്പോള്‍ അത്ഭുതം. തണുത്തുവിറച്ച സ്ത്രീ ജീവനോടെ ഉണ്ട്. ഉടന്‍ തന്നെ നെറ്റിന്റെ സാഹായത്താല്‍ പുറത്ത് എടുത്തു ഫസ്റ്റ് എയ്ഡ് നല്‍കി സേനയുടെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

സേനയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ശിവകുമാര്‍, സജിത്കുമാര്‍, മനോജ് ,രഞ്ജിത്,ശ്യാം കുമാര്‍ , തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News