10 മിനിട്ടുണ്ടോ….? വേ​ഗത്തിലൊരു രുചിയേറും പീസ് പുലാവ് തയ്യാറാക്കാം

പീസ് പുലാവ്….ഒരു കില്ലാഡിയാ…ക‍ഴിച്ചിട്ടുണ്ടോ…?

 ഉച്ചയ്ക്ക് ഇന്ന് ഇച്ചിരി പീസ് പുലാവായാലോ? സമയം മിനക്കെടാതെ പ്രഷർ കുക്കറിൽ വേ​ഗത്തിൽ പീസ് പുലാസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.എല്ലാവരും ട്രൈ ചെയ്യണേ.

ചേരുവകൾ

ബസ്മതി റൈസ്- 1 കപ്പ്
​ഗ്രീൻ പീസ്- മുക്കാൽ കപ്പ്
സവാള ചെറുതായി അരിഞ്ഞത്- അരക്കപ്പ്
എണ്ണ അല്ലെങ്കിൽ നെയ്യ്- മൂന്ന് ടേബിൾ സ്പൂൺ
വെള്ളം- 1.75 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ജീരകം- 1 ടീസ്പൂൺ
കറുവാപ്പട്ട- 1 ഇഞ്ച്
ഏലം- 2
​ഗ്രാമ്പൂ- 3
വഴനയില- 1

തയ്യാറാക്കുന്ന വിധം

ബസ്മതി റൈസ് നന്നായി കഴുകിയെടുക്കുക. ശേഷം അരമണിക്കൂർ കുതിർക്കാൻ വെക്കുക. വെള്ളം നീക്കിയതിനുശേഷം മാറ്റിവെക്കുക.

പ്രഷർ കുക്കറിൽ എണ്ണയോ നെയ്യോ ഒഴിച്ച് ജീരകം, ഏലക്കായ, കറുവാപ്പട്ട, ​ഗ്രാമ്പൂ, വഴനയില തുടങ്ങിയവ ഇടുക. ഒന്നു വഴറ്റിയതിനുശേഷം അരിഞ്ഞുവച്ച ഉള്ളി ചേർത്ത് ​ഗോൾഡൻ നിറമാവുന്ന വരെ വഴറ്റുക.

ഇതിലേക്ക് ​ഗ്രീൻ പീസ് ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ആവശ്യമെങ്കിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർക്കാം.കുറച്ച് ക്യാരറ്റ്,ബീന്‍സ് എന്നിവ കൂടി വേവിച്ച് ചേര്‍ക്കാവുന്നതാണ്. ശേഷം അരി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർക്കുക. ഇനി പ്രഷർ വച്ച് രണ്ടു വിസിലോ അല്ലെങ്കിൽ ആറേഴുമിനിറ്റോ വേവിക്കുക. ഇറക്കിവച്ച് പ്രഷർ പോയതിനുശേഷം വേവ് നോക്കി വിളമ്പാം.വേണമെങ്കില്‍ കുറച്ച് കശുവണ്ടിയും വറുത്ത് ചേര്‍ത്തോട്ടോ…………………….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News