കേരളത്തില്‍ ‘ആര്‍ വാല്യു’ വീണ്ടും കുറഞ്ഞു

കേരളത്തില്‍ കൊവിഡ് വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നല്‍കി ‘ആര്‍ വാല്യു’ വീണ്ടും കുറഞ്ഞു.കേരളത്തില്‍ ആര്‍ വാല്യൂ 0.92 ആയി കുറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ദിവസം 10,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,10,133 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഒരാളില്‍നിന്ന് എത്രപേരിലേക്ക് വൈറസ് പകരുന്നു എന്ന് സൂചിപ്പിക്കുന്ന ആര്‍ വാല്യു കേരളത്തില്‍ ആശ്വാസകരമായി കുറയുകയാണ്. 0.96 ആയിരുന്ന ആര്‍ വാല്യൂ കഴിഞ്ഞാഴ്ച 0.92 ആയി കുറഞ്ഞു. R വാല്യൂ ഒന്നിനു മുകളിലായാല്‍ പകര്‍ച്ചവ്യാധി കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനയാണ്.

ദില്ലി , ബെംഗളൂരു, ചെന്നൈ, പുണെ നഗരങ്ങളില്‍ ആര്‍ വാല്യു ഒന്നിനു മുകളിലാണ്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദക്ഷിണാഫ്രിക്ക, ഹോങ്‌കോങ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

അതെ സമയം രാജ്യത്ത് പുതുതായി 10,549 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,10,133 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 539 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.98.33 ശതമാനമാണ് രാജ്യത്തെ മൊത്തം കൊവിഡ് മുക്തി നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News