ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ്; ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 345 റ​ണ്‍​സി​ന് പു​റ​ത്ത്

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 345 റ​ൺ​സി​ന് പു​റ​ത്താ​യി. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

ശ്രേ​യ​സ് 105 റ​ൺ​സ് നേ​ടി. ശു​ഭ്മാ​ൻ ഗി​ൽ (52), ര​വീ​ന്ദ്ര ജ​ഡേ​ജ (50) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ആ​ർ.​അ​ശ്വി​ൻ നേ​ടി​യ 38 റ​ൺ​സാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന 16-ാം ഇ​ന്ത്യ​ൻ താ​ര​മാ​ണ് ശ്രേ​യ​സ്. 13 ഫോ​റും ര​ണ്ടു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു ക​ന്നി സെ​ഞ്ചു​റി. കി​വീ​സി​നാ​യി പേ​സ​ർ ടിം ​സൗ​ത്തി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. കെ​യി​ൽ ജാ​മി​സ​ൺ മൂ​ന്നും അ​ജാ​സ് പ​ട്ടേ​ലി​ന് ര​ണ്ടും വി​ക്ക​റ്റു​ക​ൾ ല​ഭി​ച്ചു.

258/4 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ആ​റ് റ​ൺ​സ് കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ ജ​ഡേ​ജ​യെ ന​ഷ്ട​മാ​യി. കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ (1) വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്ത്യ സ​മ്മ​ർ​ദ​ത്തി​ലാ​യി. എ​ന്നാ​ൽ അ​ശ്വി​നെ കൂ​ട്ടു​പി​ടി​ച്ച് ശ്രേ​യ​സ് ഇ​ന്ത്യ​യു​ടെ സ്കോ​ർ 300 ക​ട​ത്തു​ക​യാ​യി​രു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here