ദര്‍ശനാ..മുടിയഴിച്ചിട്ടാല്‍ നിന്നെ കാണാന്‍ അടിപൊളിയാ..; മൂന്നര വയസുകാരന്റെ സ്പോട്ട് ഡബ്ബിംഗ് വൈറല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായിക നായകന്‍മാരായി എത്തുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തിലെ ഗാനം ‘ദര്‍ശനാ’ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഗാനത്തിന്റെ പല വേര്‍ഷനുകളും കവറുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം നിറഞ്ഞു. എന്നാല്‍ മൂന്നര വയസുകാരന്‍ ഗിരിനന്ദന്‍ ചെയ്ത സ്പോട്ട് ഡബ്ബിംഗ് അവയെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ്

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിഷ്ണു- ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗിരിനന്ദന്‍. സാധാരണ സ്പോട്ട് ഡബ്ബിംഗില്‍ ഒരാളുടെ ഡയലോഗ് മാത്രമാണ് പറയുക. എന്നാല്‍ കൊച്ചു മിടുക്കനായ ഗിരിനന്ദന്‍ പ്രണവ് പറയുന്ന ഡയലോഗ് മാത്രമല്ല, ഇടി വെട്ടുമ്പോഴുള്ള ശബ്ദവും പാട്ടിലെ മ്യൂസിക്കും, ബീറ്റുമെല്ലാം അനുകരിക്കുന്നുണ്ട്.

ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഡിയോ ഇതിനോടകം കണ്ടത് ലക്ഷകണക്കിനാളുകളാണ്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ഇതിലെ ഗാനമാണ് ദര്‍ശന. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്.

ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്. തിയേറ്ററുകളില്‍ തന്നെയാണ് ഹൃദയം പ്രദര്‍ശനത്തിന് എത്തുന്നത്. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News