രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ അഞ്ചുനഗരങ്ങള്‍

രാജ്യത്ത് വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയത്.

വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

ഡല്‍ഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്- 361, ഗുരുഗ്രാം- 325, മനേസര്‍- 310, മീററ്റ്- 316, മുസാഫര്‍നഗര്‍- 341, സോണിപറ്റ്- 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍- 29. അമരാവതി- 47, ചാമരാജ്‌നഗര്‍- 33, ചിക്കമംഗളൂര്‍- 30, മൈസൂര്‍- 38, പുതുച്ചേരി- 42, ശിവമോഗ- 46, തിരുപ്പതി- 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്.

വായു മലിനീകരണം പൂജ്യംമുതല്‍ 50വരെയുള്ള നഗരങ്ങള്‍ ലോ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51മുതല്‍ 100വരെ നേരിയതോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

201മുതല്‍ 300വരെയുള്ള ഇടങ്ങളില്‍ ആരോഗ്യവാന്മാര്‍ക്കും ശ്വാസതടസ്സം നേരിടാം. 301മുതല്‍ 440 വരെയുള്ള നഗരങ്ങളില്‍ ശ്വാസകോശ അസുഖങ്ങളും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടും. 401മുതല്‍ 500വരെയുള്ള ഇടങ്ങളില്‍ ഗൗരവകരമായ അസുഖങ്ങള്‍ക്ക് ഇടവരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News