കൊവിഡ് മരണ ധനസഹായം ലഭിക്കുന്നത് ആർക്കെല്ലാം; അറിയാം

കൊവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തില്‍ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കും ധനസഹായം അനുവദിക്കും.

മാതാപിതാക്കള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം വീതിച്ച്‌ നല്‍കും. മരിച്ചയാള്‍ വിവാഹിത​നല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ച്‌ നല്‍കണം​.

മരിച്ചയാളുടെ ഭാര്യയും മക്കളും ഭര്‍ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ച്‌ നല്‍കും.

കൊവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍കൂടി ഉണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായി ധനസഹായം അനുവദിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel