വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മര്‍ദനം; ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് മര്‍ദനം. തിരുവന്തപുരം വിഴിഞ്ഞതാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തീരദേശം കേന്ദ്രീകരിച്ചു അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാര്‍ത്തകള്‍ വന്നതിനെത്തുടര്‍നാണ് വൃക്ക നല്‍കാന്‍ സുജ വിസമ്മതിച്ചത്. വൃക്ക വില്‍ക്കാന്‍ തയാറാകാത്ത വന്നതോടയാണ് ഭര്‍ത്താവ് സാജന്‍ മര്‍ദിച്ചത് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റു ചെയ്തു.

മോശം ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് വീട്ടമ്മ വൃക്ക വില്‍ക്കാന്‍ തുടക്കത്തില്‍ തയ്യാറായി. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ അടുത്തദിവസം പോകാനിരിക്കേയാണ്, വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു.

വൃക്ക വില്‍പ്പനയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ വീട്ടമ്മയുടെ വീട്ടിലടക്കം എത്തി ഇത്തരം കാര്യങ്ങളില്‍ ചെന്നു വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ച വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്. ഇതാണ് പ്രകോപനത്തിന് കാരണം.

കഴിഞ്ഞ ദിവസം കുട്ടികളെയും ഭാര്യയെയും മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News