പുതിയ കൊവിഡ് വകഭേദം; ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു

ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കൊവിഡ് വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു. നിരവധി വകഭേദങ്ങള്‍ വന്ന തരത്തിലുള്ള കൊറോണ വൈറസാണ് ഇത്. ബി.1.1.529 എന്നാണ് ഈ വകഭേദത്തിന്റെ പേര്. കോവിഡ് കേസുകളുടെ എണ്ണം കൂട്ടാന്‍ ഇവ ഇടയാക്കിയേക്കുമോയെന്ന ആശങ്കയിലാണ് ലോകം.

ഈ മാസമാദ്യം മുതല്‍ തന്നെ ആഫ്രിക്കയില്‍ ദിനം പ്രതിയുള്ള കൊവിഡ് കണക്കുകളില്‍ വര്‍ധന കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്ക് ബ്രിട്ടണ്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചിട്ടുണ്ട്. പുതിയ വകഭേദങ്ങളുണ്ടാകുന്നത് കോവിഡ് വാക്സിന്റെ പ്രതിരോധത്തെ മറികടക്കാന്‍ ഇടയാക്കിയേക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ ഭയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News