ഐതിഹാസിക സമരത്തിന് ഒരു വയസ്; ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് കർഷകസംഘടനകൾ

ഐതിഹാസിക പോരാട്ടത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് കർഷക സംഘടനകൾ സംഘടിപ്പിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ രാജ്യ തലസ്ഥാനത്തിൻ്റെ അതിർത്തികളിൽ ഉള്ള സമര കേന്ദ്രങ്ങളിലേക്ക് എത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കർഷക സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

പൊതുയോഗങ്ങളിൽ കർഷക സംഘടനാ നേതാക്കൾ സമര പോരാളികളെ അഭിവാദ്യം ചെയ്തു. സമാനതകൾ ഇല്ലാത്ത പോരാട്ടത്തിലൂടെ മോദി സർക്കാരിനെ മുട്ടു കുത്തിച്ചതിൻ്റെ സന്തോഷം ഒന്നാം വാർഷിക ദിനത്തിൽ മധുരം പങ്കിട്ട് കർഷകർ ആഘോഷിച്ചു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തെങ്കിലും രണ്ടാം വർഷം സമരം കൂടുതൽ ശക്തിപ്പെടുത്തും എന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

അതേസമയം, വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, മിനിമം താങ്ങ് വിലയിൽ ഉൽപന്നങ്ങൾ വിൽക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കൂടിയാണ് കർഷകർ കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിന് പുറമെ ലഖിംപൂർ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നതിനൊപ്പം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News