ആന വിരണ്ടു; ആയൂർ-കൊട്ടാരക്കര എംസി റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസം

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. എംസി റോഡിൽ പനവേലിയിൽ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ആനയെ തളച്ചു.നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്.

ഉച്ചയോടെയാണ് ആന വിരണ്ടത്. വെട്ടികവലയിൽ പൊങ്കാലയ്ക്കായി എത്തിച്ച ആന വിരണ്ടോടുകയായിരുന്നു. എംസി റോഡിൽ എത്തിയ ആന മണിക്കൂറുകൾ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സംയോജിത ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.

അതേസമയം, സ്ഥിതിഗതി നിയന്ത്രിക്കാൻ പൊലീസിന്റെ വലിയൊരു സംഘം എത്തിയിരുന്നു. ആന അൽപ്പം ശാന്തമായതോടെ എംസി റോഡിൽ നിന്നും മാറ്റുകയും ഇതുവഴിയുള്ള ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഗതാഗത തടസമാണ് ഇവിടെ അനുഭവപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here