ബേബി ഡാമിന്റെ സമീപത്തുള്ള മരം മുറിയ്ക്ക് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രിംകോടതിയില്‍. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്നാട് അപേക്ഷ സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ നടപടി മരവിപ്പിച്ച് ഉത്തരവിറങ്ങുന്നത് ഈ മാസം എട്ടിനാണ്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആദ്യ ഉത്തരവ് റദ്ദ് ചെയ്യാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കുകയാണെന്നാണ് വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News