മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം; ആളപായമില്ല

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്.

ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News