കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ധര്‍ണ്ണ നടത്തും

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരായും കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായും നവംബര്‍ 30ന് ജില്ലാ കേന്ദ്രങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വൈകുന്നേരം 5 മുതല്‍ 7 വരെ ധര്‍ണ്ണ നടത്തും.

ധര്‍ണ്ണ, തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയന്‍, കൊല്ലം-കാനം രാജേന്ദ്രന്‍, കോഴിക്കോട്- എ വിജയരാഘവന്‍, കണ്ണൂര്‍- ഇ പി ജയരാജന്‍, മലപ്പുറം-പി കെ ശ്രീമതി ടീച്ചര്‍, ആലപ്പുഴ-ടി എം തോമസ് ഐസക്ക്, പാലക്കാട്- എ കെ ബാലന്‍, ഇടുക്കി- എം എം മണി, എറണാകുളം-പി സി ചാക്കോ, പത്തനംതിട്ട-മാത്യു ടി തോമസ്, തൃശ്ശൂര്‍-കെ പി രാജേന്ദ്രന്‍, കാസര്‍കോട്- പന്ന്യന്‍ രവീന്ദ്രന്‍, കോട്ടയം-ഡോ എന്‍ ജയരാജ്, വയനാട്- കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എല്‍ ഡി എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here