ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കാസർകോട് ഉപ്പളയിൽ സീനിയർ വിദ്യാർഥികൾ സ്കൂൾ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.സംഭവം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ
കെ വി മനോജ് കുമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ, കാസർകോട് ജില്ലാ പൊലീസ് മേധാവി, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി.

ഉപ്പള ഗവണ്മെറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News