രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഡിസംബർ 15 മുതലാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്. 14 രാജ്യങ്ങൾ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലുമുള്ള വിമാന സർവീസ് ഇതോടെ സാധാരണ ഗതിയിലാകും.

അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.ഇതിനു ശേഷം, രാജ്യത്തെ രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. 2020 ത് മെയ് മാസത്തിലാണ് സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News