‘ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം’; കോടിയേരി ബാലകൃഷ്ണൻ

രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കുണ്ടറയിലെ സി പി ഐ എം മുൻ ഏരിയ സെക്രെട്ടറി ജോസുകുട്ടി അനുസ്മരണ യോഗം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കുണ്ടറയിലെ സി പി ഐ എം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും പാലിയേറ്റീവ് വാഹനങ്ങളുടെ ഫ്ളാഗ്ഓഫും അദ്ദേഹം നിർവ്വഹിച്ചു.

അഭ്യസ്ഥ വിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും വലതുപക്ഷത്തെ നേരിട്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ ജനങ്ങളിൽ എത്തിക്കണമെന്നും കേരള സമൂഹത്തെ വൈജ്ഞാനിക,യുക്തി ബോധമുള്ള സമൂഹമായി മാറ്റണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, പാർട്ടിയുടെ നല്ല പദ്ധതികൾക്ക് പണം എവിടെ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട് ഇതിന്റെ മറുപടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ അവർ പാർട്ടിക്ക് പണം നൽകും പ്രവർത്തിച്ചില്ലെങ്കിൽ ബക്കറ്റിൽ പണമിടാൻ ആരും ഉണ്ടാവില്ല അതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ബ്രാഞ്ചുകൾ ദരിദ്രരെ കണ്ടെത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷിഭൂമി കർഷകനെന്നത് മാറ്റി കൃഷി ഭൂമി കോർപ്പറേറ്റിനെന്നതാണ് മോദിയുടെ നയം. ആരുടെ മുൻപിലും കീഴടങ്ങാത്ത ആർ.എസ്.എസുകാരൻ മോദി കർഷകരുടെ മുന്നിൽ മുട്ട് മടക്കിയത് വർഗ്ഗ സമരം മൂലമാണ്.ഏത് ഹിന്ദുവിനെയാണ് അധികാരത്തിലെത്തിയ മോദി സഹായിച്ചത്.കർഷകരിൽ ഹിന്ദുക്കൾ ഇല്ലേയെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News