ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

ശബരിമലയിൽ ഭക്തരുടെ ആവശ്യക്കൾക്കായി ദേവസ്വം ബോർഡും കരാറുകാരും എത്തിക്കുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി.

ചുമട്ടുതൊഴിലാളികൾ എന്നവകാശപ്പെട്ട് ഒരു സംഘം ആളുകൾ പൂജാദ്രവ്യങ്ങളും, അപ്പം- അരവണ എന്നിവയുടെ നിർമാണത്തിനുള്ള സാധനങ്ങളുടെയും കയറ്റിറക്ക് തടസ്സപ്പെടുത്തുകയാണന്ന
സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബഞ്ചിൻ്റെ ഉത്തരവ്.

അതേസമയം, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കയറ്റിറക്കിന് തടസ്സമുണ്ടാക്കരുതെന്ന് ചുമട്ടു തൊഴിലാളികൾക്കും യൂണിയനും കോടതി നിർദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ, തടസ്സമോ ഉണ്ടായാൽ നടപടി എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News