അഭിമാന നിമിഷം; ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം ഒന്നാമത്

കേരളം നമ്പർ വൺ എന്ന് വീണ്ടും വീണ്ടും തെളിയിച്ച് നീതി ആയോഗിന്റെ ഏറ്റവും പുതിയ ദാരിദ്ര്യ സൂചിക. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ വീണ്ടും അഭിമാന നേട്ടവുമായി നിൽക്കുകയാണ് കേരളം. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗിൻ്റെ ഏറ്റവും പുതിയ സൂചികയിൽ ഏറ്റവും പിന്നിലാണ് കേരളം. സംസ്ഥാനത്ത് ജനസംഖ്യയുടെ 0.71 ശതമാനം മാത്രം ആളുകളാണ് ദാരിദ്ര്യം അനുഭവിക്കുന്നത്.

അതേസമയം, രാജ്യത്തെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്ന യുപിയും, ബിഹാറും ജാർഖണ്ഡുമാണ്. ബിഹാർ ജനസംഖ്യയുടെ 51.91 ശതമാനവും, ജാർഖണ്ഡ്‌ 42.16 ശതമാനവും, ഉത്തർപ്രദേശ്‌ 37.79 ശതമാനവും മധ്യപ്രദേശ്‌ 36.65 ശതമാനവും, മേഘാലയ 32.67 ശതമാനവും ദാരിദ്ര്യമനുഭവിക്കുന്നതായാണ്‌ നീതി ആയോഗിന്റെ കണ്ടെത്തൽ.

ഗോവ 3.76, സിക്കിം 3.82, തമിഴ്‌നാട്‌ 4.89, പഞ്ചാബ്‌ 5.59 എന്നിവിടങ്ങളിലും ദാരിദ്ര്യം കുറവാണെന്ന്‌ കണക്കുകൾ പറയുന്നത് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്‌ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

നീതി ആയോഗിന്റെ കണക്കുകൾ പുറത്തുവന്നതോടെ കേരള സർക്കാരിന് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഗുജറാത്ത് മോഡൽ വികസനത്തിന് പിന്നാലെ യുപി വികസനം പറയുന്ന ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും നിലവിലെ ഈ സൂചികകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News