ഐ എസ് എൽ ഫുട്‍ബോൾ;ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സിക്ക് തകർപ്പൻ ജയം

ഐഎസ്എല്ലില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി.

നെരിജൂസ് വാല്‍സ്കിസിന്‍റെ ഇരട്ട ഗോളും ജോര്‍ദാന്‍ മുറേയുടെ ഗോളിലുമാണ് ജംഷഡ്പൂര്‍ ഗോവയെ മുട്ടുകുത്തിച്ചത്. ഐറാം കാര്‍ബ്രെറയാണ് ഗോവയുടെ തോല്‍വിഭാരം കുറച്ച് ഒരു ഗോള്‍ മടക്കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്‍റ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോ എഫ് സി ഗോവ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളിലെ ഗോള്‍വരള്‍ച്ചക്കുശേഷമാണ് വാല്‍സ്കിസ് ജംഷഡ്‌പൂരിനായി ഇന്ന് ഗോളടിച്ചത്.

ഡിസംബർ രണ്ടിന് ഹൈദരാബാദിനെതിരെ ജംഷഡ്‌പൂര്‍ എഫ്‌സി മത്സരത്തിനിറങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News