കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; നായകനായി ജിജോ ജോസഫ്

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിജോ ജോസഫാണ് ടീമിന്റെ ക്യാപ്റ്റൻ. ബിനോ ജോർജാണ് ടീമിന്റെ പരിശീലകൻ. കഴിഞ്ഞ വർഷം ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലക സംഘത്തെ നിലനിർത്തിയിട്ടുണ്ട്.

കേരളത്തിനൊപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ചാമ്പ്യന്മാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. യോഗ്യതാ ഘട്ടവും ഫൈനൽ റൗണ്ടും കേരളത്തിൽ തന്നെയാണ് നടക്കുക.

കേരള ടീം: മിഥുൻ, ഹജ്മൽ, സഞ്ചു ഗണേഷ്, നൗഫൽ, മുഹമ്മദ്‌ ആസിഫ്, രാജേഷ്, മുഹമ്മദ്‌ ഷഫീഖ്, വിപിൻ തോമസ്, മുഹമ്മദ്‌ അജ്സൽ, മുഹമ്മദ്‌ ബാസിത്ത്, ജിജോ ജോസഫ്, ഷെരീഫ്, അജയ് അലക്സ്‌, മുഹമ്മദ്‌ റാഷിദ്‌, അർജുൻ ജയരാജ്‌, ബുജൈർ, അഖിൽ പ്രവീൺ, സൽമാൻ കള്ളിയത്ത്, ആദർശ്, നിജോ ഗിൽബർട്ട്, ഷിജിൽ, മുഹമ്മദ്‌ സഫ്‌നാദ്. ജെസിൻ.

ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഡിസംബർ 3ന് കേരളം ആൻഡമാനും ഡിസംബർ 5ന് പോണ്ടിച്ചേരിയും കേരളത്തിൻ്റെ എതിരാളികളാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here