ഈശോ’ ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്

ഈശോ’ കുട്ടികളും കുടുംബങ്ങളും കാണേണ്ട ചിത്രമെന്ന് സെന്‍സര്‍ ബോര്‍ഡ്; ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈശോ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

സംവിധാനത്തില്‍ ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാദിർഷാ ചിത്രം ഈശോയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ്.കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതായി നാദിര്‍ഷ. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്.

നേരത്തെ സിനിമക്ക് ഈശോ എന്ന പേരിട്ടതിനെതിരെ വിദ്വേഷ പ്രചരണവുമായി ഒരു വിഭാഗമാളുകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു വിവാദ വിഷയം. പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ വിഷയത്തില്‍ വിദ്വേഷപരാമര്‍ശങ്ങളുമായെത്തിയിരുന്നു.   ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News