ഇനി തടസങ്ങളില്ല, മതാചാര രേഖ ഇല്ലാതെ എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; ഉത്തരവിറങ്ങി

മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി.

വിവാഹിതരുടെ മതം ഏതെന്നോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്‌ട്രാർമാർ ആവശ്യപ്പെടരുതെന്നാണ്‌ തദ്ദേശഭരണവകുപ്പിന്റെ പുതിയ ഉത്തരവ്‌.

അതേസമയം, മിശ്രവിവാഹിതർക്ക്‌ വിവാഹരജിസ്‌ട്രേഷനുള്ള തടസമാണ്‌ ഇതോടെ നീങ്ങിയത്‌. വിവാഹത്തിന്‌ തെളിവായി ഗസറ്റഡ് ഓഫീസർ, എംപി, എംഎൽഎ, തദ്ദേശസ്ഥാപന അംഗം എന്നിവരിൽ ആരെങ്കിലും നൽകുന്ന പ്രസ്‌താവന മതി. മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രം, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എന്നിവ വച്ചുള്ള രജിസ്ട്രേഷനും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here