മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട്

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത നടപടികളില്‍ ചർച്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകും.

സിറ്റിങ് സീറ്റുകളായ അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നിവങ്ങളില്‍ സംഘടനാ പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പരാജയത്തിന് കാരണമായെന്ന് കണ്ടെത്തിയിരുന്നു. ചില മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടുകളിലുണ്ട്.

പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ലീഗ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങളും പരാജയ കാരണമായെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബറിൽ ചേർന്ന പ്രവർത്തക സമിതി യോഗമാണ് 12 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ ഓരോ മണ്ഡലത്തിലും രണ്ട് അംഗ സമിതിയെ നിയോഗിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News