ട്രെയിൻ തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞു

ട്രെയിൻതട്ടി കാട്ടാനകൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിന് സമീപം നവക്കരയിലാണ് അപകടമുണ്ടായത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനയുമാണ് ചരിഞ്ഞത്. ട്രെയിൻ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വാളയാറിൽ നിന്ന് പത്തുകിലോമീറ്റർ അകലെ നവക്കര മരപ്പാലത്തിന് സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാലം മുറിച്ചു കടക്കുന്നതിനിടെയാണ് പിടിയാനയും രണ്ട് കുട്ടിയാനയും ട്രെയിനിടിച്ച് ചരിഞ്ഞത്.

പാലക്കാട് വഴി കടന്നുപോയ മംഗലാപുരം ചെന്നൈ ട്രെയിനാണ് ആനകളെ ഇടിച്ചത്. രാത്രിയായതിനാൽ ആനകൾ ട്രാക്കിൽ നിൽക്കുന്നത് കാണാനായില്ലെന്നാണ് വിവരം. ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തിന് ശേഷം ആനകളുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കേരള – തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആർപിഎഫും സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News