വത്തിക്കാൻ ഇടപെടൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ അനുമതി

എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി. ബിഷപ്പ് ആൻറണി കരിയിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സിനഡ് തീരുമാന പ്രകാരം നാളെ മുതലാണ് പുതിയ കുർബാന ക്രമം നടപ്പിലാക്കേണ്ടത്.

ഏകീകരിച്ച കുർബാന ക്രമം നാളെ നടപ്പിലാക്കാനിരിക്കെയാണ് ജനാഭിമുഖ കുർബാന തുടരാൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ്റെ അനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ, മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ നിർദ്ദേശിച്ച് ആൻ്റണി കരിയിൽ സർക്കുലർ പുറത്തിറക്കിയത്. നേരത്തെ തന്നെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പുതിയ രീതിയോടു എതിർപ്പ് പരസ്യപ്പെടുത്തിയിരുന്നു.

അതേസമയം ഏകീകരിച്ച കുർബാന രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭാ സംരക്ഷണ സമിതിയും രംഗത്തുവന്നിരുന്നു. നിലവിൽ പുതിയ കുർബാന ക്രമം നാളെ മുതലാണ് നടപ്പിലാക്കുന്നത്. പുതിയ കുർബാന ക്രമത്തിൽ കാർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നാളെ കുർബാന അർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News