ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂൾ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തിൽ ചർച്ച ചെയ്‌തെന്നും തീരുമാനമാകുമ്പോൾ അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച് വിവരശേഖരണം നടക്കുന്നുണ്ടെന്നും വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഉപ്പളയിലെ വിദ്യാർഥിയുടെ മുടിമുറിച്ച് റാഗിംഗ് നടത്തിയ സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here