ഒമിക്രോണ്‍ വൈറസ്; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. പത്തിലേറെ ജനിതകമാറ്റങ്ങള്‍ സംഭവിച്ച പുതിയ വൈറസായാ ഒമിക്രോണ്‍ വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കു പുറത്ത് ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേല്‍, ബെല്‍ജിയം ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് പുതിയ വൈറസ് മൂലമുള്ളരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

കൊവിഡ് വ്യാപനത്തില്‍ നിന്നും ലോകം കരകയറുന്നതിനിടെയാണ് ആശങ്കയായി പുതിയ വകബേധം ദക്ഷിണാഫ്രിക്കയിലും സമീപ രാജ്യങ്ങളിലും വ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനാ ഒമിക്രോണ്‍ എന്ന് നമകാരണം ചെയ്ത ബി.1.1.529 വൈറസ്, പത്തോളം ജനിതക മാറ്റം സംഭവിച്ച വൈറസാണ്. ഓമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൈറസിന്റെ സ്പൈക്ക് പ്രോട്ടീനില്‍ മാറ്റം സംഭവിച്ചതിനാല്‍ രോഗവ്യാപനശേഷി കൂടാനും സാധ്യതയുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കു പുറത്ത് ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേല്‍, ബെല്‍ജിയം രാജ്യങ്ങളിലാണ് പുതിയ വൈറസ് മൂലമുള്ളരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലും അയല്‍ രാജ്യങ്ങളിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇവിടെ നിന്നുള്ള യാത്രകള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . യു.കെ, ജപ്പാന്‍, സിംഗപ്പൂര്‍, ഇസ്രായേല്‍, രാജ്യങ്ങളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമാണ് ദക്ഷിണാഫ്രിക്ക, ബോത്സ്വാന, നമീബിയ, സിംബാബ്വെ, എസ്വതിനി, ലെസോതോ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള വിമാന സര്‍വിസ് താല്‍ക്കാലികമായി വിലക്കിയത്.

ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന സ്വദേശികള്‍ക്ക് കര്‍ശന ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഹോങ്‌കോങ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here