ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ സിപിഐഎം ന് താല്‍പര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബി ജെ പി യെ അധികാരത്തില്‍ നിന്നു മാറ്റുകയാണ് ഇടതുപക്ഷ മുന്നണിയുടെ ലക്ഷ്യം. ഓരോ സംസ്ഥാനത്തും ബി ജെ പി വിരുദ്ധ കൂട്ടായ്മ ഉണ്ടാക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യു ഡി എഫിന്റെ ശ്രമം. മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത നിരപേക്ഷത മുറുകെ പിടിക്കാന്‍ കോണ്ഗ്രസിന് കഴിയുന്നില്ലെന്നും. ബി ജെ പി യുടെയും കോണ്ഗ്രസിന്റെയും ഒരേ സാമ്പത്തിക നയം ആണെന്നും
കോണ്‍ഗ്രസ് ഉയര്‍ത്തി പിടിച്ച നയം ബി ജെ പി യുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കോണ്‍സിനും ബി.ജെ.പിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു,’ പിണറായി പറഞ്ഞു.വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണമെന്നും അതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News