ADVERTISEMENT
കേരള പൊലീസില്‍ ഇനി പുരുഷ ഹോക്കി ടീമും. ഡിസംബര്‍ 2 മുതല്‍ 11 വരെ ബെംഗളൂരുവിലെ ശാന്തിനഗറില്‍ നടക്കുന്ന അഖിലേന്ത്യ പൊലീസ് ഗെയിംസില്‍ കേരള ടീം മാറ്റുരയ്ക്കും. തിങ്കളാഴ്ച ഹോക്കി ടീം ബെംഗളുരുവിലേക്ക് യാത്ര തിരിക്കും.
ഒട്ടേറെ ഹോക്കി താരങ്ങള്‍ കേരള പൊലീസില്‍ ഉണ്ടെങ്കിലും അവരാരും ‘ഹോക്കി ക്വോട്ട’യിലൂടെ നിയമനം ലഭിച്ചവരല്ല. പൊലീസില്‍ ഹോക്കി താരങ്ങള്‍ക്ക് ഡയറക്ട് എന്‍ട്രി ഇല്ലെങ്കിലും സ്‌പോര്‍ട്‌സ് വെയ്‌റ്റേജ് സര്‍ട്ടിഫിക്കറ്റ് ചിലര്‍ക്ക് ജോലി നേടാന്‍ സഹായകമായി. ഏഴ് പതിറ്റാണ്ട് പിന്നിട്ട പൊലീസ് ഗെയിംസില്‍ മത്സരിക്കാന്‍ ചരിത്രത്തിലിതാദ്യമായി കേരളത്തില്‍ നിന്നും പുരുഷ ഹോക്കി ടീമുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സായിയുടെ മുന്‍പരിശീലകന്‍ അലി സാബിറിന്റെ കീഴില്‍ കൊല്ലം അശ്രാമം സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് പൊലീസ് ടീം.
സംസ്ഥാനത്തിനായി കളിച്ചിട്ടുള്ളവരും ദേശീയ ക്യാംപില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 18 പേരാണ് ടീമിലുള്ളത്. മധ്യനിര താരം എസ് ബിജോയിയാണ് ടീമിന്റെ നായകന്‍. 24 മുതല്‍ 44 വയസ് വരെയാണ് ടീമംഗങ്ങളുടെ പ്രായപരിധി. സി ആര്‍ പി എഫ് , പഞ്ചാബ് പോലീസ്, ബി എസ് എഫ് , ഐ ടി ബി പി എന്നീ വമ്പന്‍ ടീമുകളാണ് പൊലീസ് ഗെയിംസില്‍ കേരളത്തിന്റെ എതിരാളികളായെത്തുക. എ ഡി ജി പി മനോജ് എബ്രഹാമിനാണ് ടീമിന്റെ മേല്‍നോട്ട ചുമതല. വി.എന്‍ പ്രദീഷാണ് ടീം കോര്‍ഡിനേറ്റര്‍.
ഒരു കാലത്ത് കാല്‍പന്ത് കളിയിലൂടെ കായികപ്രേമികളുടെ മനം കവര്‍ന്ന കേരള പൊലീസ്, ഒരു ഇടവേളക്ക് ശേഷം ഹോക്കിയിലൂടെ മേല്‍വിലാസം ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.