കൊല്ലത്ത് ആള്‍താമസമില്ലാത്ത വീടിന്റെ പിൻഭാഗത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി

കൊല്ലത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി. നീല ചടയൻ ഇനത്തിലെ കഞ്ചാവ് ചെടിക്ക് 8 അടി ഉയരം ഉണ്ടായിരുന്നു. കൊല്ലം രണ്ടാം കുറ്റിയിൽ പ്രതീക്ഷാ നഗറിൽ താമസമില്ലാത്ത വീടിന്റെ പിൻഭാഗത്ത് അടുക്കള വാതിലിന്റെ സമീപത്താണ് ആരൊ നട്ടുവളർത്തുന്ന രണ്ട് കഞ്ചാവ് ചെടികൾകണ്ടെത്തിയത്. ഒന്നിന് 8 അടിയും, മറ്റൊന്നിന് 5 അടിയോളവും ഉയരം വരും.

6 മാസത്തെ വളർച്ചയുമുണ്ട്. കഞ്ചാവ് കണ്ടെത്തിയ വീടിന് മുന്നിലെ വീതികുറഞ്ഞ റോഡിൽ ഗതാഗത കുരുക്കുണ്ടായി. ഈ സമയം വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടിയുടെ ഇതൾ ഒരു യാത്രകാരന്റെ ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ ഇതറിഞ്ഞതോടെ പൊലീസിനേയും എക്സൈസിനേയും വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ സന്തോഷ് പറഞ്ഞു.
കൊല്ലം ഡെപ്പ്യൂട്ടി കമ്മീഷണർ ബി സുരേഷിന്റെ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടു വളർത്തിയവരെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News