ഉച്ചയൂണിന് നല്ല നാടൻ നെല്ലിക്ക ചമ്മന്തി ആയാലോ

നമ്മൾ മലയാളികള്‍ എത്രകാലം കഴിഞ്ഞാലും ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന വിഭവമാണ് പലതരം ചമ്മന്തികള്‍. ചോറിനും കഞ്ഞിക്കും ബിരിയാണിക്കൊപ്പവും കഴിക്കാവുന്ന എരിവും പുളിയും നിറഞ്ഞ നെല്ലിക്ക ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകള്‍:

നെല്ലിക്ക, കുരുകളഞ്ഞത്- അഞ്ചെണ്ണം
കാന്താരി മുളക്/പച്ചമുളക്- അഞ്ചെണ്ണം
ചുവന്നുള്ളി- അഞ്ചെണ്ണം
തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
കായം- ഒരു നുള്ള്
വെളിച്ചെണ്ണ- ഒരു സ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News