വടകര റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനം; ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കും; മന്ത്രി മുഹമ്മദ് റിയാസ്

വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രിയുടെ മിന്നൽ സന്ദർശനം. മന്ത്രി മുഹമ്മദ് റിയാസ് രാവിലെ പത്തരയോടെയാണ് റസ്റ്റ് ഹൗസിൽ എത്തിയത് . പൊതു മരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പുറമെ ആർ ഡി ഒ ഓഫീസും അടങ്ങുന്നതാണ് കെട്ടിടം . കെട്ടിടത്തിന് പുറകിലെ മാലിന്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജീവനക്കാരെ മന്ത്രി ശാസിച്ചു.

റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യത്തിൽ മദ്യക്കുപ്പി കണ്ടെത്തിയത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായും അദ്ദേഹം കുറിച്ചു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News