ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കി; മാര്‍ ആന്റണി കരിയില്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ആന്റണി കരിയില്‍ സര്‍ക്കുലറിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം കുര്‍ബാന പരിഷ്‌ക്കരണത്തില്‍ വത്തിക്കാന്‍ ഇളവ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തി. വത്തിക്കാന്റെ അറിയിപ്പ് സഭയ്ക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഏകീകരിച്ച കുര്‍ബാന ക്രമം നാളെ നടപ്പിലാകാനിരിക്കെയാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാനന്റെ അനുമതി ലഭിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ നിര്‍ദ്ദേശിച്ച് ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെ തന്നെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പുതിയ രീതിയോടു എതിര്‍പ്പ് പരസ്യപ്പെടുത്തിയിരുന്നു.

അതേസമയം കുര്‍ബാന പരിഷ്‌ക്കരണത്തില്‍ വത്തിക്കാന്‍ ഇളവ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്തെത്തി. അറിയിപ്പ് സഭയ്ക്ക് ലഭിച്ചിട്ടില്ലെന്നും നാളെ മുതല്‍ പരിഷ്‌കരിച്ച കുര്‍ബാന ക്രമം തന്നെ നടപ്പാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രകുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News